പള്ളിയില്‍ പ്രാര്‍ത്തിച്ചു കൊണ്ടിരിക്കവേ മിന്നലേറ്റ് 16 പേര് മരിച്ചു. 140ഓളം പേര്‍ക്ക് പരിക്കേറ്റു. റുവാണ്ടയിലാണ് സംഭവം. 14 പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേര് ആശുപത്രിയില്‍ വെച്ച്് മരിക്കുകയും ചെയ്തു. ഞായറാഴ്ച തെക്കന്‍ പ്രോവിന്സിലെ ന്യാരുഗുരു ജില്ലയിലെ പള്ളിയിലാണ് സംഭവം നടന്നത്.
സംഭവത്തില്‍ പരിക്കേറ്റ 140ഓളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരേയും ഡിസ്ചാര്‍ജ് ചെയ്തു. മൂന്ന് പേര് ഗുരുതര നിലയിലായിരുന്നെങ്കിലും ഇവരുടെ നിലയും മെച്ചപ്പെട്ടു വരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയും ഇവിടെ സമാനമായ സംഭവം ഉണ്ടായി. 18 വിദ്യാര്‍ത്ഥികള്‍ക്കാണ് അന്ന് പരിക്കേറ്റത്. ഇവരില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.
മലയാളം ഇവിടെ ടൈപ്പ് ചെയ്യുക, തുടര്‍ന്ന് താഴെ പേസ്റ്റ് ചെയ്യാം.
PLEASE NOTE :
നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാം, താഴെ നല്കുന്ന അഭിപ്രായങ്ങള്‍ക്ക് മീഡിയയുമായ് ബന്ധമില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.