ചായ വില്പ്പനക്കാരന് എന്ന് മോദിയെ ആദ്യം വിശേഷിപ്പിച്ച് അപമാനിച്ചു;
2018-03-13 09:45:00
MEDIA CUE-DELHI
Delhi
Politics
ചായവില്പ്പനക്കാരന് രാജ്യം ഭരിക്കാന്‍ യോഗ്യനല്ലെന്ന് പ്രധാനമന്ത്രി മോദിക്കെതിരേ ആക്ഷേപം ഉയര്‍ത്തിയത് സമാജ് വാദി പാര്‍ട്ടിയുടെ നരേഷ് അഗര്‍വാളായിരുന്നു. മോദിക്കെതിരേ അടുത്തിടെ നടത്തിയ ജാതിപരാമര്‍ശവും വിവാദമായിരുന്നു. എന്നിട്ടും സമാജ് വാദി പാര്‍ട്ടിയെ ഞെട്ടിച്ച് ജനറല്‍സെക്രട്ടറിയും മുതിര്‍ന്ന രാജ്യസഭാംഗവുമായ നരേഷ് അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇരു കൈയും നീട്ടി സ്വീകരിച്ചു.
നരേഷ് അഗര്‍വാള്‍ ഉള്‍പ്പടെ ആറു സമാജ് വാദി പാര്‍ട്ടി അംഗങ്ങളുടെ ഒഴിവാണ് ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഒരാളെമാത്രം ജയിപ്പിക്കാനുള്ള അംഗബലമേ സമാജ് വാദി പാര്‍ട്ടിക്കുള്ളൂ. ആ സീറ്റിലേക്ക് ജയാബച്ചനെ അയച്ചതിലാണ് നരേഷിന്റെ പ്രതിഷേധം. ഇത് മുതലെടുക്കാനാണ് നരേഷ് അഗര്‍വാളിനെ സ്വന്തം പാളയത്തിലേക്ക് ബിജെപി ചേര്‍ക്കുന്നത്.
എന്നാല്‍ നരേഷിന് അംഗത്വം നല്‍കിയതിനെതിരേ ബിജെപി.ക്കുള്ളില് അസ്വസ്ഥത ഉയര്‍ത്തി. ജയാബച്ചനെതിരേ നരേഷ് നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരേ കേന്ദ്രമന്ത്രി സുഷമാ സ്വരാജ് രംഗത്തുവരികയും ചെയ്തു. തനിക്ക് രാജ്യസഭയില്‍ വീണ്ടും അവസരം നല്‍കാതെ നടി ജയാബച്ചന് സമാജ് വാദി പാര്‍ട്ടിക്ക് സീറ്റു നല്‍കിയതിലുള്ള പ്രതിഷേധം നരേഷ് അഗര്‍വാള്‍ കുറച്ചു ദിവസങ്ങളായി ഉയര്‍ത്തിയിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരേയായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയാണ് നരേഷ് അഗാര്‍വാളിന്റെ ബിജെപിയില്‍ ചേരല്‍.
തിങ്കളാഴ്ച ബിജെപി. ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് നരേഷ് അഗര്‍വാള്‍ പാര്‍ട്ടി അംഗമായത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നരേഷിനെ സ്വീകരിച്ചു. തുടര്‍ന്നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നരേഷ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായി. തനിക്ക് രാജ്യസഭയിലേക്ക് ടിക്കറ്റ് നിഷേധിച്ചെന്നും ആ ടിക്കറ്റ് സിനിമയില്‍ നൃത്തംചെയ്യുന്ന ആര്‍ക്കോ നല്‍കിയെന്നുമായിരുന്നു നരേഷിന്റെ പരാമര്‍ശം. എന്നാല്‍, ഇതിനോട് ഉടന്‍തന്നെ ബിജെപി. വക്താവ് സാംബിത് പത്ര വിയോജിപ്പ് രേഖപ്പെടുത്തി. തന്റെ പാര്‍ട്ടി എല്ലാ മേഖലയിലെയും ആളുകളെ ആദരിക്കുന്നുണ്ടെന്നായിരുന്നു വക്താവിന്റെ പ്രതികരണം.
തൊട്ടുപിന്നാലെ കേന്ദ്ര വിദേശകാര്യമന്ത്രിയും മുതിര്‍ന്ന ബിജെപി. നേതാവുമായ സുഷമാസ്വരാജും കടുത്തഭാഷയില്‍ വിയോജിപ്പ് രേഖപ്പെടുത്തി. നരേഷ് അഗര്‍വാളിനെ സ്വാഗതം ചെയ്യുന്നെന്നും എന്നാല്‍ ജയാബച്ചനെക്കുറിച്ച് നടത്തിയ പരാമര്‍ശം അനാവശ്യവും അസ്വീകാര്യവുമാണെന്നും സുഷമ ട്വിറ്ററില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലും നരേഷിനെതിരേ പ്രതിഷേധം ശക്തമാണ്.
മലയാളം ഇവിടെ ടൈപ്പ് ചെയ്യുക, തുടര്‍ന്ന് താഴെ പേസ്റ്റ് ചെയ്യാം.
PLEASE NOTE :
നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാം, താഴെ നല്കുന്ന അഭിപ്രായങ്ങള്‍ക്ക് മീഡിയയുമായ് ബന്ധമില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.